Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Morning Sneezing

Family Health

എ​ഴു​ന്നേ​റ്റാ​ലു​ട​ന്‍ തു​മ്മ​ൽ; കാ​ര​ണ​ങ്ങ​ള്‍ അ​റി​യാം

രാ​വി​ലെ ഉ​റ​ക്കം എ​ഴു​ന്നേ​ല്ക്കു​മ്പോ​ഴു​ള്ള തു​മ്മ​ൽ, അ​തോ​ടൊ​പ്പം മൂ​ക്കൊ​ലി​പ്പും മൂ​ക്ക​ട​പ്പും ചു​മ, ക​ഫം കൂ​ടു​മ്പോ​ൾ മൂ​ക്കി​ന്‍റെ ഉ​ള്ളി​ലെ ദ്വാ​ര​ത്തി​ൽ നി​ന്നു തൊ​ണ്ട​യി​ലേ​ക്ക് ക​ഫം വ​രി​ക, ക​ണ്ണി​നു ചു​റ്റും മൂ​ക്കി​ലും ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ക, തൊ​ണ്ട​യും അ​ണ്ണാ​ക്കും ചൊ​റി​യു​ക എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ല് അ​ത് അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സ് (Allergic Rhinitis) ആ​കാം.

സാ​ധാ​ര​ണ​യാ​യി ഈ ​അ​വ​സ്ഥ​യു​ടെ പ്രേ​ര​ക ഘ​ട​ക​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്.

1. പൂ​മ്പൊ​ടി / Pollen

രാ​വി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ൽ പൂ​മ്പൊ​ടി​യു​ടെ അ​ള​വ് വ​ള​രെ കൂ​ടു​ത​ലാ​ണ്.

2. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ രോ​മം / Pet Dander

കി​ട​ക്ക​യി​ലോ ക​സേ​ര​യി​ലോ വ​സ്ത്ര​ത്തി​ലോ ഒ​ക്കെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ രോ​മം ഉ​ണ്ടെ​ങ്കി​ലോ, വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ നി​ങ്ങ​ളു​ടെ മു​റി​യി​ൽ ഉ​റ​ങ്ങു​ന്നെ​ങ്കി​ലോ അ​തു​വ​ഴി അ​ല​ർ​ജി​ക്ക് കാ​ര​ണ​മാ​കാം.

3. പൊ​ടി​പ​ട​ല​ങ്ങ​ൾ/ Dust mites

കി​ട​ക്ക​യി​ലും ത​ല​യി​ണ​യി​ലും കി​ട​ക്ക​വി​രി​യി​ലും ത​ല​യി​ണ ഉ​റ​യി​ലും ഒ​ക്കെ ഉ​ണ്ടാ​കു​ന്ന സൂ​ക്ഷ്മ ജീ​വി​ക​ൾ മൂ​ലം അ​ല​ർ​ജി​യോ​ട​നു​ബ​ന്ധി​ച്ച ല​ക്ഷ​ണ​ങ്ങ​ൾ രാ​വി​ലെ പ്ര​ക​ട​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.

4. പൂ​പ്പ​ൽ/ Mould

വീ​ടി​ന്‍റെ ഉ​ള്ളി​ൽ ന​ന​വോ, ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ​യോ ആ​ണെ​ങ്കി​ൽ പൂ​പ്പ​ൽ ബാ​ധ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

ഇ​വ​യൊ​ക്കെ ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന പ്രേ​ര​ക ഘ​ട​ക​ങ്ങ​ളാ​ണ്. ഇ​തു​മൂ​ലം നേ​സ​ൽ മ്യൂ​കോ​സ​യി​ൽ (nasal mucosa) വീ​ക്കം ഉ​ണ്ടാ​കു​ന്നു.

സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന മ​റ്റൊ​രു അ​വ​സ്ഥ​യാ​ണ് നോ​ൺ - അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സ്(Non-allergic Rhinitis).

രോ​ഗ കാ​ര​ണ​ങ്ങ​ൾ:

1. ശ​ക്ത​മാ​യ ഗ​ന്ധം

രാ​ത്രി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മ​ണ​മു​ള്ള ലോ​ഷ​ൻ/​എ​ണ്ണ/​ജെ​ൽ, ശ​ക്ത​മാ​യ ഗ​ന്ധ​മു​ള്ള സോ​പ്പു​പൊ​ടി എ​ന്നി​വ മൂ​ക്കി​ലെ മ്യൂ​കോ​സ​ൽ ര​ക്ത​ക്കു​ഴ​ലു​ക​ളെ പ്ര​വ​ർ​ത്തി​പ്പി​ച്ച് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കു​ന്നു.

2. ചി​ല മ​രു​ന്നു​ക​ൾ

ഇ​ബു​പ്രോ​ഫെ​ൻ, ആ​സ്പി​രി​ൻ, സെ​ഡേ​റ്റീ​വ്സ് മു​ത​ലാ​യ​വ (Ibuprofen, Aspirin, Sedatives, etc)

3. വ​യ​റ്റി​ലെ അ​മ്ലം തി​രി​ച്ച് അ​ന്ന​നാ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന അ​വ​സ്ഥ / Gastroesophageal reflux

മ​ല​ർ​ന്നു കി​ട​ക്കു​മ്പോ​ൾ പു​ളി​ച്ച് തി​ക​ട്ടു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്നു തൊ​ണ്ട​യി​ൽ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യും മൂ​ക്കി​ന്‍റെ ഉ​ള്ളി​ലെ ദ്വാ​ര​ത്തി​ലൂ​ടെ തൊ​ണ്ട​യി​ലേ​ക്ക് ക​ഫം പോ​വു​ക​യും ചു​മ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

വി​വ​ര​ങ്ങ​ൾ: ഡോ. ​ധ​ന​ശ്രീ എ. ​അ​യ്യ​ങ്കാ​ർ
ജൂ​ണി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഇ​എ​ൻ​ടി, എ​സ്‌​യു​ടി ഹോ​സ്പി​റ്റ​ൽ, പ‌​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Latest News

Corehub Up